പിറവം തെരഞ്ഞെടുപ്പിലെ എന്‍ എസ് എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരായതിനാല്‍ എന്‍ എസ് എസ് കരുതലോടെ നില്ക്കും. പിറവത്ത് എന്‍ എസ് എസ് എടുത്ത നിലപാടിനെ പല സാമുദായിക സംഘടനകളും പിന്നീട് പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ രാഷ്ട്രീയ നിലപാട് പിന്നീട് വ്യക്തമാക്കും. യു ഡി എഫ് ഭരണം തുടരണമെന്നാണ് എന്‍ എസ് എസിന്റെ ആഗ്രഹം. സി പി എമ്മിനോട് എതിര്‍പ്പില്ലെന്നും ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി.