എല്ലാം ചെയ്തത് തന്റെ സഹോദരി ഷൈലജയും അവളുടെ ഭര്‍ത്താവും പറഞ്ഞിട്ടാണെന്ന് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ജാനകി വ്യക്തമാക്കി. മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ അടുത്ത ദിവസങ്ങളിലാണ് പുറംലോകമറിഞ്ഞത്.
ഷൈലജ ചൂണ്ടിക്കാണിച്ചിടത്തൊക്കെ താന്‍ ഒപ്പിട്ടു കൊടുക്കുകയായിരുന്നുവെന്ന് കെവി ജാനകി വിങ്ങിപ്പൊട്ടി ഡിവൈഎസ്പി കെ വി വേണുഗോപാലിനോട് പറഞ്ഞു. പരേതനായ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര് പി.ബാലകൃഷ്ണന്റെ ഭാര്യയെന്ന നിലയില്‍ ഇപ്പോള്‍ ഔദ്യോഗിക രേഖയില്‍ ഉള്ള ജാനകി അത് വ്യാജ വിവാഹരജിസ്ട്രേഷന്‍ ആണെന്ന് പൊലീസിനോട് വ്യക്തമാക്കി. വ്യാജ വിവാഹബന്ധം കാണിച്ച് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറയുന്നു.
അനുജത്തി ഷൈലജ സാക്ഷികളെ പഠിപ്പിക്കുമ്പോലെ തന്നെ പഠിപ്പിച്ച കാര്യങ്ങളെയെല്ലാം അവര്‍ തള്ളി സത്യങ്ങള്‍ തുറന്നു പറഞ്ഞു. വയസ്സുകാലത്ത് തട്ടിപ്പുകേസില്‍ ഒന്നാം പ്രതിയാക്കി തന്നെ അപമാനത്തിലേക്ക് തള്ളിവിട്ട സഹോദരിയെ ശപിച്ചുകൊണ്ടെന്നവണ്ണം അര്‍ അഞ്ച് വര്‍ഷത്തെ കഥകള്‍ പൊലീസിനോട് തുറന്നു പറയുകയായിരുന്നു.