എഡിജിപി ഹേമചന്ദ്രന്‍ പണി മതിയാക്കി പോകുന്നതാണ് നല്ലതെന്ന് വിഎസ്

വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (18:22 IST)
PRO
PRO
സോളാര്‍തട്ടിപ്പുകേസില്‍ അസംബന്ധജഡിലമായ കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ച എഡിജിപി ഹേമചന്ദ്രന്‍ പണിമതിയാക്കി പോകുന്നതാണ് നല്ലതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരും പോലീസും കരുനീക്കങ്ങള്‍ നടത്തുകയാണെന്നും വിഎസ് ആരോപിച്ചു.

തന്റെ യജമാനനെ രക്ഷിക്കാന്‍ വേണ്ടി എഡിജി.പി പച്ചക്കള്ളങ്ങള്‍ കോടതിയില്‍ പറയുകയാണെന്നും വിഎസ് ആരോപിച്ചു. അസംബന്ധ ജഡിലമായ കാര്യങ്ങള്‍ കോടതിയില്‍ നിരത്തിയ എഡിജിപി സ്വയം പരിഹാസ്യനാകുകയാണ്. ഐപിഎസ് പദവിയുടെ മാന്യതയും അന്തസും ഈ ഉദ്യോഗസ്ഥന്‍ കളഞ്ഞുകുളിച്ചു.

തന്റെ രഹസ്യമൊഴി പുറത്തുവിടാനുള്ള ശ്രീധരന്‍നായരുടെ വെല്ലുവിളി ഏറ്റെടുക്കുമോ എന്നും വിഎസ് ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ കള്ളത്തട്ടിപ്പുകളുടെ വിഴുപ്പേറി ഹേമചന്ദ്രന്‍ ഇനിയും നാറാന്‍ നില്‍ക്കണമോ എന്നും വിഎസ് പ്രസ്താവനയില്‍ ചോദിച്ചു.

വെബ്ദുനിയ വായിക്കുക