എങ്ങനെയും കോച്ച് ഫാക്ടറി നടപ്പാക്കണം: ആര്യാടന്‍

ചൊവ്വ, 24 ജനുവരി 2012 (15:21 IST)
PRO
PRO
എങ്ങനെയും കോച്ച്‌ ഫാക്ടറി നടപ്പാക്കണമെന്നാണു സര്‍ക്കാരിന്റെ നിലപാടെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നുള്ള സംയുക്‌ത പദ്ധതി വേണമെന്നാണ്‌ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിനു മുന്നോടിയായി കേരളത്തിന്റെ റയില്‍വേ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കുമെന്നും ആര്യാടന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക