കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം വി രാഘവന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ബോധം വീണ്ടെടുത്ത എംവിആര്‍ അടുത്ത ബന്ധുക്കളെ തിരിച്ചറിഞ്ഞു.
പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രണ വിധേയമാണെങ്കിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ അല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. നേരിയ തോതിലുള്ള ഹൃദയാഘാതവും സംഭവിച്ചിട്ടുണ്ട്. എം വി രാഘവന്റെ ചികിത്സക്കായി ഡോക്ടര്‍ കെ സൂധീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആധികൃതര്‍ നിയോഗിച്ചു.
വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സര്‍ക്കാരും നിയോഗിച്ചിട്ടുണ്ട്.