ഋഷിരാജ് സിംഗ് ആശുപത്രിയില്‍; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
തിങ്കള്‍, 30 ഡിസംബര്‍ 2013 (11:26 IST)
PRO
PRO
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഹൃദയത്തിന്റെ വലതുഭാഗത്തുള്ള ധമനികളില്‍ തടസ്സമുള്ളതായി ആന്‍ജിയോഗ്രാം പരിശോധനയില്‍ കണ്ടതിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം.
ഞായറാഴ്ച ഏറ്റുമാനൂരില്‍ ജേസീസിന്റെ രക്തദാനപദ്ധതിയുടെ ഉദ്ഘാടനത്തിനായി കൊച്ചിയില്‍നിന്ന് കാറില്‍ വരികയായിരുന്ന ഋഷിരാജ്‌സിംഗിന് വൈകീട്ട് ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.