ഉമ്മന്‍ ചാണ്ടി കേരളം കണ്ട വലിയ കാപട്യക്കാരനെന്ന് പന്ന്യന്‍
തിങ്കള്‍, 29 ജൂലൈ 2013 (11:56 IST)
PRO
കേരളം കണ്ട ഏറ്റവും വലിയ കാപട്യക്കാരനാണു തട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ചിന്നക്കട പ്രസ് ക്ലബ് മൈതാനിയില്‍ നടന്നുവരുന്ന രാപ്പകല്‍ സത്യാഗ്രഹത്തിന്‍റെ അഞ്ചാം ദിന സമര പരിപാടികള്‍ ഉദ്ഘാടനം ചെയ്യവേയാണ് പന്ന്യന്‍ ഇത് പറഞ്ഞത്.
കാപട്യക്കാരനായ മുഖ്യമന്ത്രി രാജിവച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സരിതാ നായര്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകാര്‍ക്ക് ജയിലില്‍ എല്ലാവിധ സുഖസൌകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുക്കുമ്പോള്‍ നീതിക്കുവേണ്ടി പൊരുതുന്ന യുവജനങ്ങളെ കയ്യാമം വച്ച് റോഡിലൂടെ നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
അടിയന്തരാവസ്ഥ കാലത്തെപ്പോലെ മാധ്യമങ്ങള്‍ക്കു വരെ കൂച്ചു വിലങ്ങിടാന്‍ ശ്രമിച്ചാല്‍ ജനകീയ സമരത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.