ഉമ്മന്‍ ചാണ്ടിയും രമേശും കെട്ടിപ്പിടിച്ചാല്‍ പ്രശ്നം തീരില്ലെന്ന് വെള്ളാപ്പള്ളി
ഞായര്‍, 28 ജൂലൈ 2013 (17:25 IST)
PRO
ഡല്‍ഹിയില്‍ പോയി കെട്ടിപ്പിടിച്ച് തിരിച്ചുവന്ന് ചിരിച്ചു കാണിച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരിക്കാന്‍ ചുമതലപ്പെടുത്തിയ ജനങ്ങളെ മറന്ന് സ്ഥിതിഗതികള്‍ പരമാവധി വഷളാക്കിയിട്ടാണ് ഇവര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം വൈക്കം യൂണിറ്റിലെ ശ്രീനാരായണ വൈദിക സമിതിയുടെയും കാര്‍ഷിക യോഗത്തിന്‍റെയും ഒരു വീട്ടില്‍ ഒരു കൃഷിത്തോട്ടം പദ്ധതിയുടെയും ഉദ്ഘാടനം ചെയ്യവേയാണ് വെള്ളാപ്പള്ളി ഇത് പറഞ്ഞത്. ഇതിനൊപ്പം എസ്എസ്എല്‍സി മെരിറ്റ് അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ ഭരണമില്ലാത്ത അവസ്ഥയാണെന്നും ഘടക കക്ഷികള്‍ പലരും പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് പോലെ അനഹര്‍മായ പലതും നേടിയെടുക്കുന്നതായും അദ്ദേഹം ആരോപിച്ചു. രണ്ടര വര്‍ഷക്കാലത്തേക്ക് ഇനി രമേശ് അധികാരത്തില്‍ വരുന്നത് അദ്ദേഹത്തിനു നന്നല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.