ഉമ്മന്‍ചാണ്ടി അഴിമതിയുടെ നായകനെന്ന് പിണറായി

തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (11:15 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതിയുടെ നായകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് വളയല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിലെ എല്ലാ അഴിമതിക്കാര്‍ക്കും ഉമ്മന്‍ചാണ്ടിയുമായി ബന്ധമുണ്ടെന്നും പിണറായി ആരോപിച്ചു. നാട്ടില്‍ നടക്കാന്‍ പാടില്ലാത്തത് നടത്തുന്നവര്‍ക്കെല്ലാം ഉമ്മന്‍‌ചാണ്ടിയുമായി ബന്ധമുണ്ട്.

നിയമന നിരോധനം, അഴിമതി, വിലക്കയറ്റം എന്നിവക്കെതിരെയാണ് ഡിവൈഎഫ്‌ഐയുടെ ഉപരോധസമരം.

വെബ്ദുനിയ വായിക്കുക