ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി
ചൊവ്വ, 10 ഏപ്രില്‍ 2012 (11:23 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലീംലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ എട്ടേ കാലോടെ കണ്ണൂര്‍ ഗവണ്മേന്റ് ഗസ്റ്റ് ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പത്തുമിനിറ്റോളം നീണ്ട് നിന്ന കൂടിക്കാഴ്ച അടച്ചിട്ട മുറിയിലാണ് നടന്നത്.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ ഇരുവരും തയാറായില്ല. മന്ത്രി കെ സി ജോസഫ്, കെ സുധാകരന്‍ എം പി എന്നിവര്‍ ഗസ്റ്റ് ഹൗസിലുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നില്ല.
അഞ്ചാം മന്ത്രിക്കാര്യത്തില്‍ പുതുതായി ഒന്നും പറയാനില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അഞ്ചാം മന്ത്രിക്കാര്യം യു ഡി എഫ് ഐക്യത്തെ ഒരിക്കലും ബാധിക്കില്ലെന്നും ഇതു സംബന്‌ധിച്ച തെറ്റായ വാര്‍ത്തകള്‍ക്ക് മണിക്കൂറുകളുടെ ആയുസ് മാത്രമെ ഉണ്ടാകുള്ളുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.