'ഉപരോധസമരം അവസാനിപ്പിക്കാന്‍ പിണറായി ഉമ്മന്‍ ചാണ്ടിയുടെ കാലു പിടിച്ചു’
വ്യാഴം, 22 ഓഗസ്റ്റ് 2013 (11:01 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലുപിടിച്ചാണെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍. സിപിഎം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിമര്യാദ ആദ്യം മറന്നത് ചീഫ് വിപ്പ് പി സി ജോര്‍ജാണെന്നും പി സി ജോര്‍ജിന്റെ അഭിപ്രായങ്ങള്‍ മുന്നണിമര്യാദ ലംഘിക്കുന്നതാണെന്നും എം എം ഹസന്‍ പറഞ്ഞു. പി.സി ജോര്‍ജ്ജിനെ മാറ്റുന്ന കാര്യം കെഎം മാണി പരിഗണിക്കണം. പി സി ജോര്‍ജിനെതിരായി ഉണ്ടായ ആക്രമണങ്ങള്‍ ന്യായീകരിക്കുന്നില്ലെന്നും എം എം ഹസ്സന്‍ കണ്ണൂരില്‍ പറഞ്ഞു.