വിലക്കയറ്റത്തിനെതിരെ സി പി എം സംഘടിപ്പിച്ച സെക്രട്ടറിയറ്റ് ഉപരോധത്തിന് സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തു. പൊലീസിന്റെ ആജ്ഞ ധിക്കരിക്കല്, ഗതാഗത സ്തംഭനം ഉണ്ടാക്കല്‍, പൊതുവഴി തടയല്‍ എന്നിവയ്ക്കാണ് കേസ്. കണ്ടാലറിയാവുന്ന 5000 പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി സമരം നടത്തതിയതിനാണ് കേസ്. സമരത്തില്‍ പങ്കെടുത്ത മുന്‍മന്ത്രി എം വിജയകുമാര്‍, എം എല്‍എ മാരായ കോലിയക്കോട് കൃഷ്ണന് നായര്‍, വി ശിവന്‍കുട്ടി, ബി സത്യന്, നേതാക്കളായ ആനത്തലവട്ടം ആനന്ദന്, കടകംപളളി സുരേന്ദ്രന്, പിരപ്പന്‍കോട് മുരളി തുടങ്ങിയവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.