'ഉപമുഖ്യമന്ത്രിസ്ഥാനം ആ‍ടിന്റെ കഴുത്തിലെ മുല പോലെ!’

വെള്ളി, 24 മെയ് 2013 (13:49 IST)
PRO
PRO
ഉപമുഖ്യമന്ത്രിസ്ഥാനം ആ‍ടിന്റെ കഴുത്തിലെ മുല പോലെയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ഭരണഘടനാപരമായ സാധുതയില്ല. ഉപമുഖ്യമന്ത്രി പദം എന്നത് ‘അജഗളസ്തനം’ അഥവാ ആടിന്റെ കഴുത്തിലെ മുല പോലെയാണ്. പാലു വരുമെന്നു തോന്നിക്കുമെങ്കിലും അതു സംഭവിക്കില്ല. ഒരു വകുപ്പു മന്ത്രിക്ക് എടുക്കാനാവുന്നതില്‍ കൂടുതല്‍ തീരുമാനങ്ങളൊന്നും ഉപമുഖ്യമന്ത്രിക്ക് എടുക്കാനാവില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

പോലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ചാണ് ഉമ്മന്‍ചാണ്ടി ഭരണം നടത്തുന്നത്. അതിനാല്‍ത്തന്നെയാണ് ഐ-ഗ്രൂപ്പ് ആഭ്യന്തര വകുപ്പിനു വേണ്ടി പിടിമുറുക്കിയത്. ആഭ്യന്തര മന്ത്രി അറിയാതെ ഫോണ്‍ ചോര്‍ത്തല്‍ നടക്കില്ല. ആരുടെയും ഫോണ്‍ ചോര്‍ത്താനുള്ള സംവിധാനം ഇപ്പോള്‍ കേരളാ പോലീസിനുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക