ഉദ്യോഗസ്ഥരെ നിയന്ത്രിക്കണം: ചന്ദ്രചൂഡന്‍

വെള്ളി, 25 ജൂണ്‍ 2010 (13:23 IST)
PRO
ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്ന് ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഐ എ എസുകാരനായാലും തീവ്രവാദികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഐ പി എസുകാരനായാലും സര്‍ക്കാര്‍ മൃദുസമീപം സ്വീകരിക്കരുതെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന്‌ ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢന്‍. സര്‍ക്കാരിന്റെ ആഭ്യന്തര, വ്യവസായ നയങ്ങളെ ഉദ്യോഗസ്ഥര്‍ അട്ടിമറിയ്ക്കുകയാണ്‌. ഉദ്യോഗസ്ഥര്‍ കാണിയ്ക്കുന്ന കൊള്ളരുതായ്മകള്‍ക്കെല്ലാം പ്രതിക്കൂട്ടിലാകുന്നത്‌ രാഷ്ട്രീയ നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശയാത്രാ വിവാദത്തെതുടര്‍ന്ന് സസ്പെന്‍ഷനിലായ ഐ ജി ടോമിന്‍ ജെ തച്ചങ്കരിയുടെയും കൊക്ക കോളയ്ക്ക് അനുകൂലമായ പ്രസ്താവന നടത്തിയ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍റെയും പേരെടുത്ത് പറയാതെയാണ് ചന്ദ്രചൂഡന്‍ കടുത്ത വിമര്‍ശനം നടത്തിയത്.

വെബ്ദുനിയ വായിക്കുക