ഉത്തരേന്ത്യന്‍ വൈദ്യുതി പ്രതിസന്ധി കേരളത്തെ ബാധിക്കും

ചൊവ്വ, 31 ജൂലൈ 2012 (09:00 IST)
PRO
PRO
ഉത്തരേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നേരിടുന്ന വൈദ്യുതി പ്രതിസന്ധി കേരളത്തെയും ബാധിക്കും. കേന്ദ്ര പൂളില്‍നിന്നു കേരളത്തിനു ലഭിക്കേണ്ട 100 മെഗാവാട്ട്‌ വൈദ്യുതി തടസപ്പെടുന്നതാണ് ഇതിന് കാരണം.

ഉത്തരമേഖലാ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഹരിയാനയിലെ ജലാന്തര്‍ താപനിലയത്തെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്‌. അതേസമയം, ഗ്രിഡിന്റെ തകരാര്‍ ഭാഗികമായി പരിഹരിച്ചതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം രാത്രിയോടെ കേരളത്തിലേക്കുള്ള 50 മെഗാവാട്ട്‌ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടുണ്ടെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ അറിയിച്ചു. ബാക്കിയുള്ളവ ചൊവ്വാഴ്ചയോടെ പുനഃസ്ഥാപിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

നോര്‍ത്തേണ്‍ ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി നിലച്ചതുമൂലം ഡല്‍ഹി, പഞ്ചാബ്‌, ഹരിയാന, ഹിമാചല്‍ പ്രദേശ്‌, ഉത്തര്‍പ്രദേശ്‌, ജമ്മു കാഷ്മീര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങങ്ങളാണ് ഇരുട്ടിലായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക