ഉത്തരാഖണ്ഡ് ദുരിതാശ്വാസം: ശിവഗിരി സന്യാസിമാര്‍ സാഹചര്യം മനസിലാക്കണമെന്ന് കെ സി ജോസഫ്

ചൊവ്വ, 25 ജൂണ്‍ 2013 (17:03 IST)
PRO
PRO
ശിവഗിരിയിലെ സന്യാസിമാര്‍ സാഹചര്യം മനസ്സിലാക്കണമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. പേമാരിയിലും മണ്ണിടിച്ചിലിലും ബദരീനാഥില്‍ കുടുങ്ങിപ്പോയ ശിവഗിരി സംന്യാസിമാരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ബദരീനാഥില്‍ കുടുങ്ങിയത്. മുഖ്യമന്ത്രിയോടും കേന്ദ്രമന്ത്രിമാരോടും സംഘത്തലവനായ സ്വാമി ഗുരുപ്രസാദും ശിവഗിരി ധര്‍മ്മസംഘവും അഭ്യര്‍ത്ഥിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ ആരോപണം. ഔദ്യോഗികമായി കത്ത് ലഭിച്ചാല്‍ മാത്രമേ ഇവരെ ഹെലികോപ്റ്ററില്‍ പ്രത്യേക പരിഗണന നല്‍കി കൊണ്ടുപോകാനാകൂ എന്ന് സൈന്യം അറിയിച്ചതായും സംന്യാസികള്‍ ആരോപിച്ചു.

സംന്യാസിമാരെ രക്ഷിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നിയമസഭാമന്ദിരത്തിനുമുന്നില്‍ ശിവഗിരി ധര്‍മ്മസംഘം ധര്‍ണ നടത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ധര്‍ണ നടത്തിയ സംന്യാസിമാരുമായി ചര്‍ച്ച നടത്തി.

വെബ്ദുനിയ വായിക്കുക