സഭയിലുണ്ടായത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. മന്ത്രി എം കെ മുനീര്‍ ഡല്‍ഹിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു എന്നും താന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മുനീര്‍ പോകാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഭൂരിപക്ഷം കുറഞ്ഞസാഹചര്യത്തില്‍ അംഗങ്ങള്‍ ഉത്തരവാദിത്വം കാട്ടണമെന്ന് മുഖ്യമന്ത്രിയും വിലയിരുത്തി. അംഗങ്ങളുടെ പരിചയക്കുറവും പിടിപ്പുകേടുമാണ് സഭയില്‍ കണ്ടതെന്ന വിലയിരുത്തലും ഉണ്ടായി.
ധനവിനിയോഗ ബില്ലിന്റെ വോട്ടിംഗിന് എല്ലാവരും സഭയില്‍ ഉണ്ടായിരിക്കണമെന്ന് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹൈബി ഈഡന്‍, കെ അച്യുതന്‍, വര്‍ക്കല കഹാര്‍ എന്നീ അംഗങ്ങളാണ് സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചത്. ഹൈബി ഈഡന്‍ ഡല്‍ഹിയില്‍ പോയിരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉംറയ്ക്ക് പുറപ്പെടുന്ന വര്‍ക്കല കഹാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മരുന്നും വാങ്ങാന്‍ മെഡിക്കല്‍ കോളജില്‍ പോയിരിക്കുകയായിരുന്നു. കെ അച്യുതനാകട്ടെ ഊണുകഴിക്കാനായി ഹോസ്‌റ്റലിലായിരുന്നു.