ഈശ്വരോ രക്ഷതു! കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്തിയ ദിലീപും കാവ്യയും ഭഗവാന് നല്‍കിയത് 28 സ്വര്‍ണത്താലിക‌ള്‍ !

ബുധന്‍, 5 ജൂലൈ 2017 (08:26 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്. സംഭവത്തില്‍ നടന്‍ ദിലീപിനും കാവ്യ മാധവന്റെ അമ്മ ശ്യാമളക്കും പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍, ഇരുവരേയും പൊലീസ് ചോദ്യം ചെയ്തെങ്കിലും തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതിനിടയില്‍ കാവ്യയെ കാണാനില്ലെന്നും ഒളിവിലാണെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

എന്നാല്‍, കാവ്യ എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാകുന്നു. ദിലീപും ഭാര്യ കാവ്യ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ എത്തി. ഇരുവരും 28 സ്വര്‍ണത്താലികളാണ് നടയില്‍ സമര്‍പ്പിച്ച് തൊഴുതത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം. മുന്‍പൊക്കെ ക്ഷേത്രം അധികൃതരെ മുന്‍‌കൂട്ടി അറിയിച്ചിട്ടായിരുന്നു ദിലീപ് ക്ഷേത്രത്തില്‍ എത്താറ്. എന്നാല്‍, ഇത്തവണ ആരേയും അറിയിക്കാതെ ആയിരുന്നു ദിലീപ് ക്ഷേത്രത്തില്‍ എത്തിയത്.

സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ചത് കൂടാതെ ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുളള വഴിപാടുകളും നടത്തി അഞ്ചുമണിയോടെയാണ് ഇവര്‍ മടങ്ങിയത്. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും സൂര്യന്‍ ഉദിച്ചിരുന്നില്ലെന്ന് വേണം പറയാന്‍.

വെബ്ദുനിയ വായിക്കുക