മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് വീണ്ടും നീട്ടി. ഇറ്റാലിയന്‍ നാവികരായ മാര്‍സി മിലാനോ, സാല്വതോടെ ഗിറോണ എന്നിവരുടെ റിമാന്‍ഡാണ് കൊല്ലം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കെ എ ഗോപകുമാര്‍ മെയ് 11 വരെ നീട്ടിയത്.
രാവിലെ തന്നെ നാവികരെ കൊല്ലത്തെത്തിച്ചിരുന്നെങ്കിലും എ ഐ വൈ എഫിന്റെ കലക്ടറേറ്റ് മാര്‍ച്ച് നടക്കുന്നതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ നാവികരെ കൊല്ലം പൊലിസ് ക്ലബില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് മൂന്നോടെയാണ് നാവികരെ കോടതിയില്‍ ഹാജരാക്കിയത്.
നീണ്ടകരയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ട് മത്സ്യബന്ധനത്തൊഴിലാളികളാണ് മരിച്ചത്. പിങ്കു, ജലസ്തി എന്നിവരാണ് മരിച്ചത്.