ഇറ്റാലിയന്‍ നാവികരുടെ ബന്ധുക്കള്‍ തിരുവനന്തപുരത്ത്

വ്യാഴം, 19 ഏപ്രില്‍ 2012 (09:46 IST)
PRO
PRO
നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ കാണാന്‍ ബന്ധുക്കള്‍ തിരുവനന്തപുരത്തെത്തി. ഇറ്റാലിയന്‍ നാവികരായ ലെസ്റ്റോറെ മാര്‍സി മിലാനോയുടെ ഭാര്യയും മക്കളും, സാല്വതോടെ ഗിറോണയുടെ സഹോദരിയും മരുമകളുമാണ് ഇവിടെ എത്തിയത്‌. വെള്ളിയാഴ്ച ഇവര്‍ തടവില്‍ കഴിയുന്ന നാവികരെ കാണും.

ഏപ്രില്‍ ആദ്യം ഇറ്റാലിയന്‍ വൈദികര്‍ നാവികരെ സന്ദര്‍ശിച്ചിരുന്നു. ഇറ്റാലിയന്‍ സൈനികര്‍ക്ക് ആത്മവിശ്വസം വര്‍ധിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട മാര്‍ക്ക്, ജോസഫ് എന്നീ പുരോഹിതരാണു ഇവരെ സന്ദര്‍ശിച്ചത്. ഇറ്റലിയില്‍ സൈനികരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതരണ് ഇവര്‍.

നീണ്ടകരയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ട് മത്സ്യബന്ധനത്തൊഴിലാളികളാണ് മരിച്ചത്. പിങ്കു, ജലസ്തി എന്നിവരാണ് മരിച്ചത്. ഇവരെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലാണ് ഇറ്റാലിയന്‍ നാവികരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്വതോടെ ഗിറോണ എന്നിവര്‍ റിമാന്‍ഡില്‍ ആയത്.

വെബ്ദുനിയ വായിക്കുക