ഇരുന്നൂറോളം മോഷണങ്ങള്‍; ഏഴംഗ മഹാരാഷ്ട്ര കവര്‍ച്ച സംഘത്തെ തൃശൂര്‍ പൊലീസ് പിടികൂടി
ബുധന്‍, 27 നവംബര്‍ 2013 (11:47 IST)
PRO
മഹാരാഷ്ട്രയില്‍ നിന്നുള്ള ഏഴംഗ കവര്‍ച്ചാ സംഘം തൃശൂരില്‍ പിടിയില്‍. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ ഇവര്‍ ഇരുന്നൂറോളം മോഷണങ്ങള്‍ നടന്നത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ആഭരണങ്ങളും മറ്റും മോഷ്ടിച്ച കേസിലാണ് അന്തര്‍സംസ്ഥാന കുറ്റവാളികളായ മഹാരാഷ്ട്ര സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തത്. . ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ജോലി സ്ഥലങ്ങളിലേക്കും മറ്റും തനിയെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്തിരുന്നത്.
ഇവര്‍ കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലാണ് ഇത് കണ്ടെത്താന്‍ തൃശൂരില്‍ നിന്ന് ഉടന്‍ തന്നെ പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോകും.