ഇന്‍റ്റര്‍നെറ്റ് പെണ്‍വാണിഭം: പ്രതികള്‍ പിടിയില്‍

Webdunia
തിങ്കള്‍, 28 ഏപ്രില്‍ 2014 (20:51 IST)
ഇന്‍റര്‍നെറ്റ് വഴി പെണ്‍വാണിഭം നടത്തിയ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അലപ്പുഴ പുന്നമടയ്ക്ക് സമീപമുള്ള റിസോര്‍ട്ടില്‍ നിന്നാണ്‌ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുന്നമട ഫിനിഷിംഗ് പോയന്റിന് സമീപമുള്ള റിസോര്‍ട്ടില്‍ നിന്നാണ് സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇന്റര്‍നെറ്റ് വഴി ഉപഭോക്താക്കളെ കണ്ടെത്തുകയായിരുന്നു പ്രതികളുടെ രീതി. 
 
പാലക്കാട് ആനക്കര നാഗാര്‍ജ്ജുന പേള്‍വേയില്‍ സുജിത്ത്കുമാര്‍ (39), പാലക്കാട് കല്ലപ്പള്ളി ജില്‍വില്‍വ്യൂവില്‍ അംബിക (28), ആലപ്പുഴ ചേപ്പാട്  മുട്ടം ചൂണ്ടുപലക ജംഗ്ഷന് സമീപം തൃക്കാര്‍ത്തികയില്‍ കൃഷ്ണരാജ് (29), കണ്ണൂര്‍ പടിയൂര്‍ അമേരിക്കന്‍പാറ അംഗന്‍വാടിക്ക് സമീപം ഒറ്റപ്‌ളാക്കലില്‍ ഗീത (ജോളി30), എറണാകുളം ചോറ്റാനിക്കര പാലസ്‌ക്വയര്‍ ലെയ്‌നില്‍ പ്‌ളാത്തറ പറമ്പില്‍ രാജേഷ് (32), മലപ്പുറം എടക്കര പഞ്ചായത്ത് ഇരകളം അംഗന്‍വാടിക്ക് സമീപം മാറാള്‍പറ്റ രജനി (24) എന്നിവരാണു പിടിയിലായത്.
 
ആലപ്പുഴ നോര്‍ത്ത് സിഐ: ഡി മോഹന്‍ദാസും സംഘവും നടത്തിയ അന്വേഷണമാണ്‌ ഇവരെ വലയിലാക്കിയത്. ഇവരില്‍ നിന്ന് പണവും ഗര്‍ഭനിരോധന ഉറകളും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. ഷാഡോ പൊലീസിന്റെ സന്ദേശത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി റെയ്ഡ് നടത്തി ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായ എല്ലാവരും വിവാഹിതരാണ്.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.