പാലക്കാട് ധോണിയില്‍ ഇന്ത്യാവിഷന്‍ വാര്‍ത്താസംഘത്തിനു നേരെ ആക്രമണം. പാലക്കാട് ധോണിയിലുള്ള അനധികൃത കരിങ്കല്‍ ക്വാറിയില്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യവേയാണ് വാര്‍ത്താസംഘത്തിനു നേരെ ആക്രമണം ഉണ്ടായത്.
റിപ്പോര്‍ട്ടര്‍ മിഥില, ക്യാമറമാന്‍ അബുതാഹിര്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഷൂട്ട് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഒരു സംഘം ആളുകള്‍ എത്തുകയും റിപ്പോര്‍ട്ടറെയും ക്യാമറമാനെയും മര്‍ദ്ദിക്കുകയും ചെയ്യുകയുമായിരുന്നു.
ക്യാമറമാന്റെ പക്കല്‍ നിന്ന് അക്രമികള്‍ ക്യാമറ പിടിച്ചു വാങ്ങുകയും രംഗങ്ങള്‍ ഷൂട്ട് ചെയ്ത ടേപ്പ് നശിപ്പിക്കുകയും ചെയ്തു. വാര്‍ത്താസംഘത്തിനൊപ്പം സ്ഥലത്തെ ഒരു വക്കീലും ഉണ്ടായിരുന്നു.
ക്വാറിയില്‍ പ്രവര്‍ത്തിക്കുന്ന ചിലരാണ് അക്രമത്തിന് പിന്നിലെന്ന് വാര്‍ത്താസംഘം പറഞ്ഞു. നാട്ടുകാരില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഇവിടെയെത്തിയത്. സ്ഥലത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതേസമയം സ്ഥലത്തെ പാവപ്പെട്ട ജനങ്ങള്‍ അക്രമം നടന്നതിനുശേഷം വാര്‍ത്താസംഘത്തിനു മുന്നിലെത്തി തങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞു.