ഇടതുപക്ഷ നന്മ ചോര്‍ന്നു പോയിട്ടില്ലെന്നതിനുള്ള ഉത്തമ തെളിവാണ് സിപിഐ നിലപാട്; മൂന്നാര്‍ വിഷയത്തില്‍ പൂര്‍ണ പിന്തുണയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

ഞായര്‍, 23 ഏപ്രില്‍ 2017 (12:58 IST)
മൂന്നാര്‍ ഒഴിപ്പിക്കലിന് സിപിഐക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ആര്‍എസ്പി. ഇടതുപക്ഷത്തെ നന്മ ചോര്‍ന്നുപോയിട്ടില്ല എന്നതിന് ഉത്തമ തെളിവാണ് മൂന്നാര്‍ വിഷയത്തില്‍ സിപിഐ എടുത്ത നിലപാടെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വിഎസിന്റെ കാലത്ത് ഒഴിപ്പിക്കല്‍ അട്ടിമറിച്ചവരാണ് ഇപ്പോള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.
 
ഭൂമാഫിയയെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റം. അധോലോക ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മൂന്നാറിലെ നിലപാടില്‍ സിപിഐ ഒറ്റക്കല്ല. അതേ നിലപാറ്റുതന്നെയാണ് യുഡിഎഫിനുള്ളത്. ഈ ഒഴിപ്പിക്കല്‍ നിലപാടില്‍ സിപിഐക്ക് ആര്‍എസ്പി പൂര്‍ണപിന്തുണ നല്‍കുമെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക