ഇടതുപക്ഷത്തിന്റെ ഭരണമികവും ഇച്ഛാശക്തിയുമാണ് കേരളത്തെ മികവുറ്റ സംസ്ഥാനമാക്കി മാറ്റിയത്: കോടിയേരി ബാലകൃഷ്ണൻ

ചൊവ്വ, 6 ജൂണ്‍ 2017 (11:51 IST)
കേരളത്തെ രാജ്യത്തിന് മുന്നിൽ അവമതിക്കുന്ന തരത്തിൽ അമിത്ഷാ കേരളത്തിൽ വന്ന് പ്രസംഗിച്ചിരുന്നു. കേരളത്തെ പാക്കിസ്ഥാനായി ഒരു ദേശീയ ടെലിവിഷൻ ചാനലും കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. സംഭവത്തിൽ പ്രതികരണം അറിയിച്ച്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
 
ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയും നിരവധി ബിജെപി പ്രവർത്തകർ പൊങ്കാലയുമായി എത്തുകയും ചെയ്തു. ഇതോടെ തന്റെ നിലപാടുകൾ ഒന്നുകൂടി വ്യക്തമാക്കുകയാണ് കോടിയേരി. കേരളത്തിൽ ബി ജെ പി ഭരണത്തിൽ വരുമെന്ന് പറഞ്ഞിട്ടാണ് നരേന്ദ്രമോഡിയും അമിതാഷായുമൊക്കെ കേരളത്തിൽ നിന്ന് മടങ്ങാറ്. ഗുജറാത്തിൽ 10 ശതമാനം വോട്ടുകിട്ടിയ ബി ജെ പി അധികാരത്തിൽ വന്നത് പോലെ കേരളത്തിൽ 15 ശതമാനം വോട്ട് ലഭിച്ച എൻ ഡി എ നാളെ ഭരണം നേടുമെന്നാണ് മലർപ്പൊടിക്കാരനെ പോലെ ഇക്കൂട്ടർ സ്വപ്നം കാണുന്നത്. പ്രഖ്യാപിക്കുന്നത് ! സ്വപ്നത്തോടൊപ്പം ബി ജെ പി നേതൃത്വം ചില വസ്തുതകളും മനസാക്കാൻ തയ്യാറാവണം. അപ്പോൾ കേരളവും ബി ജെ പി ഭരണത്തിലേറിയ സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാവുമെന്നും അദ്ദേഹം പറയുന്നു.
 
- സാക്ഷരത
ഗുജറാത്ത് : 78%
രാജസ്ഥാൻ : 65%
കേരളം : 94%
 
- ആയുർദൈർഘ്യം 
ഗുജറാത്ത് : 64 വയസ്
രാജസ്ഥാൻ : 62 വയസ് 
കേരളം : 74 വയസ്
 
- ശിശുമരണ നിരക്ക് 
ഗുജറാത്ത് : 1000/62 പേർ
രാജസ്ഥാൻ : 1000/74 പേർ
കേരളം : 1000/14 പേർ
 
- ദാരിദ്ര്യരേഖക്ക് കീഴെയുള്ളവർ
ഗുജറാത്ത് : 16%
രാജസ്ഥാൻ : 14%
കേരളം : 7%
 
- ശൗചാലയ ലഭ്യത
ഗുജറാത്ത് : 58%
രാജസ്ഥാൻ : 35%
കേരളം : 94%
 
- ആശുപത്രിയിൽ ജനന നിരക്ക് 
ഗുജറാത്ത് : 58%
രാജസ്ഥാൻ : 32%
കേരളം : 100%
 
- ശരാശരി വരുമാനം 
ഗുജറാത്ത് : 3782 രൂപ
രാജസ്ഥാൻ : 3259 രൂപ
കേരളം : 5262 രൂപ
 
- ഗ്രാമങ്ങളിൽ വൈദ്യുതി ലഭ്യത 
ഗുജറാത്ത് : 85%
രാജസ്ഥാൻ : 63.3%
കേരളം : 92.1%
 
- പ്രതിരോധ കുത്തിവെപ്പ് 
ഗുജറാത്ത് : 1000ൽ 566
രാജസ്ഥാൻ : 1000ൽ 638
കേരളം : 1000ൽ 810 
 
- മാനവവികസന സൂചിക 
ഗുജറാത്ത് : 12 -ാം സ്ഥാനം
രാജസ്ഥാൻ : 17 -ാം സ്ഥാനം 
കേരളം : 1-ാം സ്ഥാനം
 
ഈ നേട്ടങ്ങൾ കേരളം കൈവരിച്ചതിൽ സംഘപരിവാരത്തിന് ഒരു പങ്കുമില്ല. ഇടതുപക്ഷത്തിന്റെ ഭരണമികവും ഇച്ഛാശക്തിയുമാണ് കേരളത്തെ മികവുറ്റ സംസ്ഥാനമാക്കി മാറ്റിയത്. ഇനി ബി ജെ പിയെ ജയിപ്പിച്ച് കേരളത്തെ ഗുജറാത്തോ, രാജസ്ഥാനോ ആക്കണോ?

വെബ്ദുനിയ വായിക്കുക