ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

ബുധന്‍, 20 നവം‌ബര്‍ 2013 (20:31 IST)
PRO
PRO
പാരിസ്ഥിതികാനുമതി ലഭിച്ച ആറന്മുള വിമാനത്താവള പദ്ധതിയുമായി ശക്തമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കെജിഎസ് ഗ്രൂപ്പിന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വിമാനത്താവളത്തിനും റണ്‍വേയ്ക്കും ആവശ്യമായതില്‍ കൂടുതല്‍ സ്ഥലം മുന്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത് റദ്ദാക്കും. വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന റവന്യൂ ഭൂമിക്ക് പകരം മറ്റെവിടെയെങ്കിലും ഭൂമി സര്‍ക്കാരിന് ലഭ്യമാക്കിയാല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. വിമാനത്താവളത്തില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം പത്ത് ശതമാനമാക്കി നിലനിര്‍ത്തും. എത്രയും വേഗം സര്‍ക്കാരിന്റെ ഒരു പ്രതിനിധിയെ വിമാനത്താവള ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ പദ്ധതി വന്‍ പരിസ്ഥിതി നാശം വരുത്തുമെന്ന് പറഞ്ഞ് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയരുകയാണ്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന് ഭരണപക്ഷത്തുള്ള കെ മുരളീധരന്‍ എംഎല്‍എ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക