ആര്യാടന്റെ വീട്ടിലേക്ക് എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ തള്ളിക്കയറി

തിങ്കള്‍, 30 ജൂലൈ 2012 (11:38 IST)
PRO
PRO
വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലേക്ക് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ തള്ളിക്കയറി. കവടിയാറില്‍ രാജ്‌ ഭവനോടു ചേര്‍ന്ന മന്‍മോഹന്‍ ബംഗ്ലാവിലേക്കാണ്‌ രാവിലെ ഒന്‍പത് മണിയോടെ പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്.

ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്ന മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവര്‍ത്തകര്‍ വീടിന്റെ മതില്‍ ചാടി അകത്തുകടക്കുകയായിരുന്നു. പോര്‍ട്ടിക്കോവ്‌ കടന്ന്‌ വീടിന്റെ പൂമുഖം വരെ എത്തിയ പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. ഒമ്പതോളം പ്രവര്‍ത്തകരാണ്‌ പ്രതിഷേധ സമരം നടത്തിയത്‌.

എം പിമാരുടെ ഒരു യോഗത്തില്‍ സംബന്ധിക്കാന്‍ അദ്ദേഹം തൈക്കാട്‌ ഗസ്റ്റ്‌ ഹൗസിലായിരുന്നു ഈ സമയം ആര്യാടന്‍. മ്യൂസിയം പൊലീസ്‌ അറസ്റ്റു ചെയ്ത പ്രവര്‍ത്തകരെ നന്ദാവനം എ ആര്‍ ക്യാമ്പിലേയ്ക്ക്‌ കൊണ്ടു പോയി.

വെബ്ദുനിയ വായിക്കുക