ആന്‍റണിയും രവിയും കേരളത്തെ മറന്നു - വെളിയം

FILEFILE
എ.കെ.ആന്‍റണിയ്ക്കും വയലാര്‍ രവിയ്ക്കും കേന്ദ്ര മന്ത്രിക്കസേരയില്‍ ഇരുന്നതിന് ശേഷം കേരളത്തെ ഓര്‍മ്മയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.

കേരളത്തോടുള്ള കേന്ദ്ര അവഗണന തുടരുമ്പോള്‍ ആന്‍റണിക്കും വയലാര്‍ രവിക്കും നാവില്ലേയെന്നും വെളിയം ഭാര്‍ഗവന്‍ ചോദിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് സംഘടിപ്പിച്ച റയില്‍‌വേ സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഇത്രയും അവഗണിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്ക് എന്താണിത്ര ബുദ്ധിമുട്ട്. കേരളത്തിന്‍റെ മക്കള്‍ തന്നെ കേരളത്തെ മറക്കുന്നത് ഇതാദ്യമാണെന്നും വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുന്നതിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രക്ഷോഭം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം റയില്‍‌വേ സോണ്‍ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജോസഫ് ഗ്രൂപ്പ് റയില്‍‌വേ മാര്‍ച്ച നടത്തിയത്.

വെബ്ദുനിയ വായിക്കുക