ആനക്കൊമ്പ് അനധികൃതമായി കൈവശം വച്ച കേസില്‍ നടന് മോഹന്‍ലാലില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ഞായറാഴ്ച രഹസ്യമായാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ബിജോ അലക്സാണ്ടറിന്റെ നേതൃത്വത്തില്‍ മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തിയത്
വിവരാവകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അനില്‍കുമാറാണ് മോഹന്‍ലാലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധമായി മോഹന്‍ലാല്‍ ആനകൊമ്പ് കൈവശം വച്ചിട്ടും ഇതിനെതിരെ നടപടിയെടുക്കാത്തതിനെയാണു പരാതിക്കാരന് ചോദ്യം ചെയ്യുന്നത്. മോഹന്‍ലാലിനെതിരെ വനം വകുപ്പ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
2011 ജൂലൈ 22ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പു കണ്ടെടുത്തത്. തുടര്‍ന്ന് വനംവകുപ്പു നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് കണ്ടെത്തിയിരുന്നു.