ആധാരമെഴുത്തുകാര്‍ക്ക് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിലക്ക്

വെള്ളി, 29 മാര്‍ച്ച് 2013 (17:00 IST)
PRO
ഏപ്രില്‍ ഒന്നുമുതല്‍ ആധാരമെഴുത്തുകാര്‍ക്ക് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിലക്ക്. രജിസ്ട്രേഷന്‍ പുതുക്കാനും ഫയലിങ് ഷീറ്റ് വാങ്ങാനുമല്ലാതെ ആധാരമെഴുത്തുകാരെ ഓഫിസില്‍ പ്രവേശിപ്പിച്ചാല്‍ സബ് രജിസ്ട്രാര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നാണ് നിര്‍ദ്ദേശം.

രജിസ്ട്രേഷന്‍ ഐ ജി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ കര്‍ശന നിര്‍ദേശം. ആധാരമെഴുത്തുകാര്‍ അഴിമതിയുടെ ഇടനിലക്കാരാവുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം രജിസ്ട്രേഷന്‍ പ്രക്രിയക്ക് സഹായി നിര്‍ബന്ധമാണ്. ഈ പ്രശ്നങ്ങളെല്ലാം പൂര്‍ണമായി പരിഹരിക്കാതെ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ വലിയ പ്രതിസന്ധിയുണ്ടാവുമെന്ന് ആധാരമെഴുത്തുകാരുടെ സംഘടനാ വക്താവ് അനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക