ആദ്യം പിണങ്ങിയ കാവ്യ പിന്നീട് വോട്ടുചെയ്തു!

ബുധന്‍, 13 ഏപ്രില്‍ 2011 (20:48 IST)
PRO
PRO
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടി കാവ്യാ മാധവന് ഒടുവില്‍ വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നു. പോളിംഗ് ബൂത്തിന് മുന്നിലെ നീണ്ട ക്യൂ ആണ് കാവ്യയ്ക്ക് വിനയായത്. എറണാകുളം വെണ്ണല സ്കൂളിലാണ് കാവ്യ വോട്ട് ചെയ്യാന്‍ എത്തിയത്. എന്നാല്‍ വൈകുന്നേരം 4.45ന് കാവ്യയും കുടുംബവും തിരികെയെത്തി വോട്ടു ചെയ്തു.

കാവ്യയ്ക്ക് ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കിയപ്പോള്‍ വോട്ട് ചെയ്യാനെത്തിയ ചിലര്‍ ഇടപെട്ട് അത് തടസപ്പെടുത്തുകയായിരുന്നു. കാവ്യയും ക്യൂവില്‍ നിന്ന് തന്നെ വോട്ട് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അത് തനിക്കറിയാമെന്ന് കാവ്യ മറുപടി നല്‍കുകയും ചെയ്തു.

നീണ്ട ക്യൂവില്‍ കുറേ നേരം കാത്ത് നില്‍ക്കേണ്ടി വരുമെന്നതിനാല്‍ കാവ്യ വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ അവര്‍ മടങ്ങിപ്പോവുകയും ചെയ്തു.

എന്നാല്‍ വൈകുന്നേരം കാവ്യ വോട്ടു ചെയ്യാനായി മടങ്ങിയെത്തി. ഇത്തവണ നീണ്ട ക്യൂവില്‍ നിന്നുതന്നെ കാവ്യ വോട്ടുചെയ്തു.

വെബ്ദുനിയ വായിക്കുക