ടി പി ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ വ്യവസായിക്ക് പങ്കുണ്ടെന്ന ആരോപണം തെറ്റാണെന്ന വാദവുമായി അഴിയൂരിലെ ഐസ്‌പ്ലാന്റ് ഉടമ പ്രദീപ് കുമാര്‍ ടി പി രംഗത്ത്. കേസില്‍ അറസ്റ്റിലായ സി എച്ച് അശോകന്റെ ജാമ്യഹര്‍ജിയിലാണ് സംഭവത്തിന് പിന്നില്‍ ഒരു വ്യവസായിയാണെന്ന് പരാമര്‍ശിച്ചിരുന്നത്.
ചന്ദ്രശേഖരനുമായി തനിക്ക് പരിചയമില്ല. ഐസ് പ്ലാന്റിനെതിരായ സമരത്തിന്റെ മുന്‍നിരയില്‍ ഒരിക്കല്‍ പോലും ചന്ദ്രശേഖരന്‍ ഉണ്ടായിരുന്നില്ലെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുകമറ സൃഷ്ടിക്കാനാണ് അശോകന്‍ ശ്രമിക്കുന്നതെന്നും പ്രദീപ് കുമാര്‍ ആരോപിച്ചു.
അഴിയൂരില്‍ കുടിവെള്ള ബോട്ട്‌ലിംഗ് പ്ലാന്റ് ആരംഭിക്കാന്‍ ശ്രമിച്ച വ്യവസായിയുടെ നീക്കം ചന്ദ്രശേഖരന്‍ തടഞ്ഞിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ജാമ്യാപേക്ഷയിലെ ആരോപണം. ഈ വ്യവസായിക്ക് കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധമുണ്ടെന്നും ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഈ വ്യവസായി ആരാണെന്ന് വ്യക്‌തമാക്കിയിട്ടില്ല.