നടിയുടെ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന് വിനു വി ജോണിനെ തെറിവിളിച്ച ചിലച്ചിത്ര താരം അനിത നായരെ വിമര്‍ശിച്ചുകൊണ്ട് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് ഭാഗ്യലക്ഷ്മി അനിത നായരെ വിമര്‍ശിച്ചത്.
അനിതയുടെ ഒരു വീഡിയോ താന്‍ ഫേസ്ബുക്കിലൂടെ കണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ഇടാന്‍ തീരുമാനിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഞാന്‍ പറയുന്നത് അനിതയ്ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല. നിവൃത്തിയില്ലാത്തതുകൊണ്ടാണ് പറയുന്നതാണെന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് ലൈവ് തുടങ്ങുന്നത്.
അനിത ഏഷ്യാനെറ്റിലെ വിനുവിനെ വിമര്‍ശിച്ചുകൊണ്ടാണ് വീഡിയോ ഇട്ടത്. യഥാര്‍ത്ഥത്തില്‍ അതൊരു വിമര്‍ശനമാണോ എന്ന് അനിത ചിന്തിക്കണം. ദിലീപ് എന്ന നടനോടുള്ള ഇഷ്ടംകൊണ്ടായിരിക്കാം അങ്ങനെയൊരു വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദിലീപിന് ഏറ്റവും വലിയ ദ്രോഹമാണ് അനിത ചെയ്തിരിക്കുന്നത്.
ഒരുപക്ഷേ ദിലീപേട്ടന് തെറ്റു ചെയ്തിട്ടുണ്ടാകാം. അദ്ദേഹത്തിന് അല്പം സമയം കൊടുക്കൂ. എന്നാണ് അനിത പറയുന്നത്. പക്ഷേ ഞങ്ങളാരും ഇപ്പോഴും ദിലീപ് തെറ്റുചെയ്തു എന്ന് വിശ്വസിക്കുന്നില്ല. അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ അനിത തന്നെ പറയുന്നു. ദിലീപേട്ടന് തെറ്റു ചെയ്തു. അദ്ദേഹത്തിന് അല്പം സമയം കൊടുക്കൂ. എന്ന് അത് പോട്ടെ അതില്‍ ചിലപ്പോള്‍ അനിതയ്ക്ക് അനിതയുടേതായ ന്യായീകരണങ്ങള്‍ കാണും. – ഭാഗ്യലക്ഷ്മി പറയുന്നു.
അടുത്തിടെ അനിത ലക്ഷ്മി നായരെ മോശമായി അസഭ്യം പറയുന്ന വീഡിയോ കണ്ടു. അവിടെ നടന്നത് എന്താണെന്ന് അനിതയ്ക്ക് മാത്രമേ അറിയൂ. എന്നാല്‍ അനിത അവിടെ അസഭ്യം പറയുന്നതോടെ അവിടെ ചീത്തയാകുന്നത് അനിത മാത്രമാണ്. ലക്ഷ്മി നായര്‍ ചിരിച്ച് അനിത പറയുന്നത് കേട്ടുകൊണ്ട് നില്‍ക്കുകയാണ്. അനിത വിചാരിക്കും ആളുകള്‍ ഇത് കേട്ട് ലക്ഷ്മിയെ തെറിവിളിക്കുന്നുണ്ടാകാം എന്നാണ്. എന്നാല്‍
ഭൂരിപക്ഷം ആളുകളും അനിതയുടെ സംസ്ക്കാരത്തെയും ഭാഷയേയുമാണ് തെറിവിളിക്കുന്നതെന്നും