അഴിമതിക്കാരനായ മാണിയെ കൂടെ നിര്‍ത്തേണ്ട കാര്യമില്ല: കാനം

Webdunia
വെള്ളി, 12 മെയ് 2017 (19:45 IST)
അഴിമതിക്കാരനായ കെ എം മാണിയെ എല്‍ഡിഎഫിന്‍റെ കൂടെ നിര്‍ത്തേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയെ ഇടതുമുന്നണിയില്‍ എടുക്കേണ്ടെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് കാനം വ്യക്തമാക്കി. 
 
പുതിയ കക്ഷികളെ എല്‍ ഡി എഫില്‍ എടുക്കുന്നതു സംബന്ധിച്ച് എല്‍ഡിഎഫ് തീരുമാനം ഒന്നും എടുത്തിട്ടില്ല. മാണി ഉള്‍പ്പെടുന്ന യുഡിഎഫിന്‍റെ അഴിമതിക്കെതിരായി കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ പോരാട്ടത്തിന്‍റെ ഫലമാണ് ഈ സര്‍ക്കാര്‍. അതുകൊണ്ട് ഒരു അഴിമതിക്കാരനെ കൂടെ നിര്‍ത്തേണ്ട കാര്യമില്ല - കാനം പറഞ്ഞു. 
 
കേരള കോണ്‍ഗ്രസ് എമ്മിനേക്കാള്‍ എക്കാലത്തും കൂടുതല്‍ സീറ്റ് കിട്ടുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും കാനം പറഞ്ഞു. കൊല്ലം പ്രസ് ക്ലബിന്‍റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Article