ആലപ്പുഴ - കൊച്ചി ദേശീയ പാതയില്‍ അമിതവേഗതയില്‍ വരികയായിരുന്ന പിക്കപ്പ് വാന്‍ ഒരു ലോറിയെ ഇടതുഭാഗത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അരൂര്‍ പാലത്തിന്‍റെ കൈവരി തകര്‍ത്ത് കായലിലേക്ക് പതിച്ചത്. ഒമ്പതുപേരാണ് വാനില്‍ ഉണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി. ഡ്രൈവര്‍ പാണാവള്ളി സ്വദേശി നിജാസ്, നേപ്പാള്‍ സ്വദേശികളായ ഗോമാന്‍, മധു, ഹിമലാല്‍, ശ്യാം എന്നിവരെയാണ് കാണാതായത്.