‘ബോംബ്‘ ഇന്നലെ അരൂരില്‍ പ്രചരിച്ചത് ഇതായിരുന്നു. ചന്തിരൂര്‍ സ്വദേശിയുടെ പുരയിടത്തിലാണ് ചരട് ചുറ്റി ഇലക്ട്രിക് വയര്‍ ഘടിപ്പിച്ച വിവാദ ‘വസ്തു‘ കണ്ടെടുത്തത്.
ബോംബാണെന്നറിഞ്ഞിട്ടും വീടും പരിസരത്തേക്കും ജനങ്ങള്‍ ഓടിക്കൂടി. എല്ലാവര്ക്കും അടുത്തു ചെല്ലാന്‍ ഭയം.
ഒടുവില്‍ വീട്ടുടമ ഗൊളാകൃതിയിലുള്ള വസ്തു അടുത്ത തെങ്ങിന് ചുവട്ടിലേക്ക് തട്ടിയിട്ടു.
ഒടുവില്‍ വിവരമറിഞ്ഞെത്തിയ പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ പൊലീസിനെ വിളിച്ചു. പൊലീസും അല്‍പ്പം ഭയത്തോടെ തന്നെയാണ് ആ വ്സ്തുവിനോട് ഇടപെട്ടത്
ഒടുവില്‍ ചരട് അഴിച്ചു ഗോളകൃതിയിലുള്ള ഭയപ്പെടുത്തുന്ന വസ്തു കണ്ടെടുത്തു ഒരു ‘കൂവളക്കായ‘.