അയ്യപ്പന്‍‌മാര്‍ക്ക് സന്തോഷവാര്‍ത്ത, 2 മാസക്കാലം സെപ്ഷ്യല്‍ ട്രെയിനുകള്‍ !

തിങ്കള്‍, 30 നവം‌ബര്‍ 2015 (12:56 IST)
ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് വിശാഖപട്ടണം - കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനമായി. നവംബര്‍ 29 മുതല്‍ ജനുവരി 24 വരെയുള്ള കാലത്താണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്നത്.
 
എല്ലാ ചൊവ്വാഴ്ചയും രാത്രി പതിനൊന്നു മണിക്ക് വിശാഖപട്ടണത്തില് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് ചൊവ്വാഴ്ച രാവിലെ 9.30ന് കൊല്ലത്ത് നിന്ന് തിരിക്കുന്ന ട്രെയിന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.45ന് വിശാഖപട്ടണത്ത് എത്തിച്ചേരും.
 
ഈ പ്രത്യേക ട്രെയിനിന് കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.

വെബ്ദുനിയ വായിക്കുക