അമ്മയും മകനും കിണറ്റില്‍ മരിച്ച നിലയില്‍

വെള്ളി, 27 ജൂലൈ 2012 (13:17 IST)
PRO
PRO
വീട്ടമ്മയെയും മകനെയും വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടിയൂര്‍ കൊമ്പന്‍പാറയിലെ മൂപ്പന്റകത്ത്‌ മുഹമ്മദിന്റെ ഭാര്യ ഫൗസിയ (30), മകന്‍ മുഹമ്മദ്‌ നസീര്‍ (രണ്ടര) എന്നിവരാണു മരിച്ചത്‌. വെള്ളിയാഴ്ച പുലര്‍ച്ചെ നോമ്പിന് ഭക്ഷണം കഴിക്കാന്‍ ഇരുവരേയും കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മകനൊപ്പം ഫൗസിയ കിണറ്റില്‍ ചാടി മരിക്കുകയായിരുന്നെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്വന്തം വീട്ടില്‍ പോയിരുന്ന ഫൗസിയ കഴിഞ്ഞ ദിവസമാണു കൊമ്പന്‍പാറയിലെ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയത്‌. ഇരിട്ടിയില്‍നിന്ന് സ്റ്റേഷന്‍ ചാര്‍ജ്‌ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങളാണ്‌ കിണറ്റിലിറങ്ങി മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌.

മൃതദേഹങ്ങള്‍ ഇരിക്കൂര്‍ പൊലീസ്‌ ഇന്‍ക്വസ്‌റ്റ് നടത്തിയശേഷം പോസ്‌റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. തലശേരിയില്‍ പള്ളിയില്‍ മദ്രസ അധ്യാപകനാണ്‌ മുഹമ്മദ്‌. സംഭവം നടക്കുമ്പോള്‍ ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നു.

വെബ്ദുനിയ വായിക്കുക