അമൃതാനന്ദമയിയുടെ ഒപ്പമുള്ള പ്രധാനസ്വാമിക്കെതിരെ ബലാല്‍സംഗക്കേസെടുക്കണമെന്ന് പൊലീസിന് പരാതി
തിങ്കള്‍, 24 ഫെബ്രുവരി 2014 (10:26 IST)
PRO
PRO
മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലെ പ്രധാനസ്വാമിക്കെതിരെ ബലാല്‍സംഗക്കേസെടുക്കണമെന്നാവശ്യപെട്ട് പൊലീസിന് പരാതി. അഡ്വ. ദീപക് പ്രകാശാണ് കരുനാഗപ്പള്ളി എസ്‌ഐക്ക് പരാതി നല്‍കിയത്.
മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാന സ്വാമിക്കും ഒത്താശ ചെയ്ത ആശ്രമത്തിലെ മറ്റുള്ളവര്‍ക്കുമെതിരെ കേസടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും നിയമോപദേശം തേടിയിട്ടുണ്ടെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.
മുന്‍ ശിഷ്യയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരേ കേസെടുക്കാനാവില്ലെന്ന് കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചിരുന്നു.