അമൃതാനന്ദമയിയുടെ ആശ്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണം: പിണറായി

ശനി, 22 ഫെബ്രുവരി 2014 (10:16 IST)
PRO
PRO
മാതാ അമൃതാനന്ദമയിയുടെ ആശ്രമവുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആശ്രമത്തില്‍ പീഡിപ്പിക്കപ്പെട്ടെന്ന അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമൃതാനന്ദമയിയുടെ അടുത്ത സഹായി ആയിരുന്നയാളാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആശ്രമങ്ങളില്‍ ആശ്രമത്തിന്റേതായി രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ലെങ്കില്‍ അതേക്കുറിച്ച് ജാഗ്രത വേണം. ആശ്രമങ്ങളില്‍ ആശ്രമത്തിന്റേതായ രീതികള്‍ തന്നെയാണോ നടക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിക്കണം എന്നും പിണറായി പറഞ്ഞു.

മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലില്‍ അമൃതാനന്ദമയി മഠത്തിനെതിരേ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര് വ്യക്തമാക്കിയിരുന്നു‍. മുന്‍ ശിഷ്യയുടെ പുസ്തകത്തിലെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അറിയിച്ചത്.

വെബ്ദുനിയ വായിക്കുക