അമിത ചാര്‍ജ് വാങ്ങിയ അക്ഷയ കേന്ദ്രത്തിനെതിരെ നടപടി
വെള്ളി, 10 മെയ് 2013 (17:36 IST)
അനുവദനീയമായതില്‍ കൂടുതല്‍ സേവന ചാര്‍ജ് പൊതുജനങ്ങളില്‍ നിന്നും വാങ്ങുതായി ബോധ്യപ്പെട്ടതിനാല്‍ വാഴക്കാല എന്‍ജിഒ ക്വാര്‍ട്ടെഴ്‌സിന് സമീപം പിഎ ശശിധരന്‍ നടത്തിവരുന്ന ഇകെ 376 അക്ഷയകേന്ദ്രം കൂടുതല്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
ഇ-ജില്ല പദ്ധതി അഴിമതി രഹിതവും സുഗമവുമാക്കുകയെന്ന ലക്‍ഷ്യത്തോടെ ജില്ല കളക്ടറുടെ നിര്‍ദേശ പ്രകാരം അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ബി രാമചന്ദ്രന്‍ അക്ഷയ എഡിസി കെഎം ഇബ്രാഹിം എന്നിവര്‍ ചേര്‍്ന്ന് വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
അക്ഷയ കേന്ദ്രങ്ങളില്‍ സേവന ചാര്‍ജ് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കാത്തതിനും ഇ-സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് അനുവദനീയമായതില്‍ കൂടുതല്‍ തുക ഈടാക്കിയതിനുമാണ് നടപടി.