അഭയ കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

ബുധന്‍, 16 ജനുവരി 2013 (12:11 IST)
PRO
PRO
സിസ്റ്റര്‍ അഭയ കൊലക്കേസ്‌ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്‌തു. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഈ നടപടി. ഇതുസംബന്ധിച്ചു കേസിലെ പ്രതികള്‍ ഫാ തോമസ്‌ കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ ജോസ്‌ പുതൃക്കയില്‍ എന്നിവര്‍ക്കും സിബിഐ ഡയറക്ടര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ്‌ അയച്ചു.

വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണം നടത്തണമെന്ന ഹര്‍ജി തള്ളിയ സിബിഐ ഉത്തരവിനെതിരെയാണ്‌ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

അഭയക്കേസില്‍ തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും സിസ്റ്റര്‍ അഭയ ബലാല്‍സംഗത്തിനിരയായോ എന്നു പരിശോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി.

വെബ്ദുനിയ വായിക്കുക