അഭയക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി

വ്യാഴം, 2 ഏപ്രില്‍ 2009 (11:43 IST)
അഭയക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

അഭയക്കേസിലെ പ്രതികളെന്ന് സി ബി ഐ കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് ഹര്‍ജി.

ജാമ്യത്തിലുള്ള പ്രതികള്‍ കേസിന്‍റെ ഗതിയെ സ്വാധീനിക്കുമെന്നാണ് തോമസ് ഐക്കരക്കുന്നേല്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. സി ബി ഐക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ, അഭയക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി ബി ഐയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക