അഭയകേസ്: മാധ്യമങ്ങള്‍ക്കെതിരെയുള്ള ഹര്‍ജി 25ന്

തിങ്കള്‍, 18 ജനുവരി 2010 (17:18 IST)
PRO
PRO
അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സി ജെ എം കോടതി ഈ മാസം 25ലേക്കു മാറ്റി.

അഭയകേസില്‍ പ്രതികളുടെ നാര്‍കോ പരിശോധനാ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്‌ത മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി.

കേസിലെ മൂന്നു പ്രതികളില്‍ ഒരാളായ സിസ്റ്റര്‍ സെഫിയുടെ സഹോദരന്‍ മാത്യുവാണ്‌ ഈ ആവശ്യം ഉന്നയിച്ച്‌ കോടതിയെ സമീപിച്ചത്‌.

മാധ്യമങ്ങളുടെ നടപടി കോടതിയലക്‌ഷ്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി. ഹര്‍ജിയില്‍ സി ജെ എം കോടതി മാധ്യമങ്ങളുടെ വിശദീകരണം തേടിയിരുന്നു.

വെബ്ദുനിയ വായിക്കുക