അനുകൂലിച്ചാല്‍ അത് അച്ചടക്കലംഘനമല്ല!

വെള്ളി, 3 ഫെബ്രുവരി 2012 (20:40 IST)
കെ പി സി സി യോഗത്തിനെത്തിയ എംപി കെ സുധാകരന് ഐ വിഭാഗം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. സുധാകരനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. സുധാകരന്‍റെ വലിയ ചിത്രം പതിച്ച ഫ്ലക്സ് കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ ഇത് അച്ചടക്ക ലംഘനമല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ‘അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചാലോ ഫ്ലക്സ് സ്ഥാപിച്ചാലോ എങ്ങനെ അച്ചടക്ക ലംഘനമാകും? പ്രതികൂലിച്ചാലല്ലേ അച്ചടക്കലംഘനമാകൂ” - രമേശ് ചെന്നിത്തല ചോദിക്കുന്നു.

അതേസമയം, സുധാകരനെ അനുകൂലിച്ചുള്ള ഫ്ലക്സ് സ്ഥാപിച്ച് അല്‍പ്പ സമയത്തിന് ശേഷം ആരോ അത് അഴിച്ചുമാറ്റുകയും ചെയ്തു.

പോസ്റ്റര്‍ വിവാദം ‘വിലക്കുഭീഷണി’ കൊണ്ട് അവസാനിക്കില്ലെന്ന് തെളിയിക്കുകയാണ് സുധാകര അനുകൂലികളും എതിരാളികളും.

വെബ്ദുനിയ വായിക്കുക