അനധികൃത മരുന്ന് പരീക്ഷണം: നടപടിയെടുക്കുമെന്ന് മന്ത്രി
വ്യാഴം, 2 മെയ് 2013 (13:16 IST)
PRO
PRO
സംസ്ഥാനത്ത് അനധികൃത മരുന്ന് പരീക്ഷണം നടക്കുന്നുണ്ടെന്ന വിഎന്‍ രാജശേഖരന് കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍.
റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചശേഷം ആവശ്യമെങ്കില്‍ നിയമഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്തയെ തുടര്‍ന്ന് നിയോഗിച്ച രാജശേഖരന് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് നിരവധി സ്ഥാപനങ്ങള്‍ നിയമവിരുദ്ധ മരുന്ന് പരീക്ഷണം നടത്തുന്നുവെന്ന് വി.എന്‍ രാജശേഖരന് കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടെത്തത്തിയിരുന്നു. റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറി ഇതുവരെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിരവധി സ്ഥാപനങ്ങള്‍ അനധികൃത മരുന്നു പരീക്ഷണം നടത്തുന്നതായും നിരക്ഷരരായ സാധാരണക്കാരെ ഈ സ്ഥാപനങ്ങള്‍ ചൂഷണം ചെയ്യുന്നുണ്ടെന്നുമുള്ള വാര്‍ത്ത മാധ്യമങ്ങളാണ് പുറത്തുകോണ്ടുവന്നത്.