അതിരപ്പിള്ളിയില്‍ തനിക്കിനി പ്രതീക്ഷയില്ലെന്ന് ബാലന്‍

തിങ്കള്‍, 31 ജനുവരി 2011 (15:23 IST)
PRO
PRO
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് തനിക്ക് ഒട്ടുമേ പ്രതീക്ഷയില്ലെന്ന് വൈദ്യുതമന്ത്രി എ കെ ബാലന്‍ പറഞ്ഞു. കഴിഞ്ഞദിവസം അതിരപ്പിള്ളി പദ്ധതിപ്രദേശം സന്ദര്‍ശിച്ചത് പദ്ധതിക്കെതിരെ സത്യവാങ്‌മൂലം നല്കിയവരാണെന്നും ബാലന്‍ വ്യക്തമാക്കി.

മന്ത്രിയായിരുന്ന കാലത്ത്‌ താന്‍ വഴിവിട്ട സഹായം ചെയ്‌തതായി കുഞ്ഞാലിക്കുട്ടി സമ്മതിച്ചതിലൂടെ ഭരണഘടനാലംഘനം തെളിഞ്ഞ സാഹചര്യത്തില്‍ ധാര്‍മ്മിക ഉത്തരരവാദിത്തം എറ്റെടുത്ത്‌ മന്ത്രിസഭയിലുണ്ടായിരുന്ന മന്ത്രിമാര്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നും മന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു.

മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട്‌ പാലക്കാട്ടെ യു ഡി എഫ്‌ നേതാക്കള്‍ പോലും പറയാത്ത ആരോപണമാണ്‌ കേരള കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ്‌ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്‌. പി സി ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക്‌ താന്‍ വലിയ പ്രധാന്യം നല്‍കിയിട്ടില്ലെന്നും ബാലന്‍ കോട്ടയത്തു വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക