അണികള്‍ വര്‍ഗീയവാദികളാണൊയെന്ന് സി പി എം പരിശോധിക്കണം: കുഞ്ഞാലിക്കുട്ടി
വെള്ളി, 27 ഏപ്രില്‍ 2012 (11:02 IST)
PRO
PRO
അണികള്‍ വര്‍ഗീയവാദികളാണോയെന്ന് പരിശോധിക്കേണ്ടത് സി പി എമ്മാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരായ സി പി എമ്മിന്റെ തീവ്രവാദ ആരോപണം ഷുക്കൂര്‍ വധം മറച്ചുവെയ്ക്കാനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഷുക്കൂര്‍ വധം ചര്‍ച്ച ചെയ്യപ്പെടുന്നത് സി പി എമ്മിന് വലിയ വിഷമം സൃഷ്ടിക്കും. ലീഗിനെതിരായ സി പി എം ആരോപണം വിലപ്പോവില്ല. ഷുക്കൂര്‍ വധത്തില്‍ സി പി എമ്മിന് പലതും മറയ്ക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗില്‍ വര്‍ഗീയ വാദികള്‍ നുഴഞ്ഞ് കയറുന്നെന്ന് കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞലിക്കുട്ടി.