അടുത്ത മണ്ഡലകാലത്തിന് മുന്‍പ് ശബരിമല മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി
ചൊവ്വ, 31 ജനുവരി 2012 (12:09 IST)
PRO
PRO
അടുത്ത മണ്ഡലകാലത്തിന് മുന്‍പ് ശബരിമല മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വര്‍ഷത്തെ മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുഴുവന്‍ റോഡുകള്‍ക്കും അംഗീകാരം നല്‍കും. പദ്ധതിക്കാവശ്യമായ സ്ഥലം ലഭ്യമായ സ്ഥിതിക്ക് അടുത്ത മണ്ഡലകാലത്തോടെ പരമാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാല് സംസ്ഥാനങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി നല്കാന് തീരുമാനിച്ചിരുന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ഇതിനോട് അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്ധ്രാസര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചു. ആന്ധ്രാ മുഖ്യമന്ത്രി നേരിട്ടെത്തി നിര്‍മ്മാണം വിലയിരുത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.