അടിപിടിക്കിടെ അയല്‍വാസിയുടെ ചവിട്ടേറ്റ് മധ്യവയസ്കന്‍ മരിച്ചു. പുത്തൂര്‍ പവിത്രേശ്വരം പൊരിക്കല്‍ രവിവിലാസത്തില്‍ രവികുമാര്‍ (50) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊരിക്കല്‍ നന്ദനത്തില്‍ ഷിബുവിനെതിരെ പോലീസ് കേസെടുത്തു.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന രവികുമാറും ഷിബുവും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ഷിബു രവികുമാറിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
ചവിട്ടേറ്റ് വീണ രവികുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ചികിത്സ നല്‍കി പറഞ്ഞ് വിടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ രവികുമാറിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു.